കോഴിക്കോട് മലപ്പുറം അതിർത്തി കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പന നടത്തുന്ന ഒരാൾ പിടിയിൽ 2.5 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശിയെയാണ് കോഴിക്കോട് വെച്ച് പിടികൂടിയത്. മുഹമ്മദ് ജസീം സി.പി (24) ചാത്തോത്ത് വെളിമുക്ക് സൗത്ത് മലപ്പുറം എന്ന ആളെയാണ് 2.5 കിലോ കഞ്ചാവുമായി ഡൻസാഫും ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്. മലപ്പുറത്ത് നിന്നും കോഴിക്കോട് അതിർത്തി കേന്ദ്രികരിച്ച് വില്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് നർക്കോടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എ ബോസിനു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്കോഡ് വിരിച്ച വലയിൽ ഇയാൾ അകപ്പെടുകയായിരുന്നു.
രാമനാട്ടുകര മേൽപാലത്തിനടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മലപ്പുറത്തെ വൻകിട കച്ചവടക്കാരിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കണ്ണിയിലെ ഒരാൾ മാത്രമാണിയാൾ. ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫറോഖ് സി ഐ ശ്രീജിത്ത് പറഞ്ഞു. വൻകിട കച്ചവടക്കാർ ഇത്തരത്തിൽ കാരിയർമാരെ ഉപയോഗിച്ച് കച്ചവടം നടത്തുന്നത് കൂടിവരുന്നതായി അറിയാൻ കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളെയാണ് ഇവർ ഇതിനായി തിരഞ്ഞെടുക്കുന്നത്. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, അഖിലേഷ് കെ, സുനോജ് കാരയിൽ, സരുൺ കുമാർ. പി.കെ, ഷിനോജ് മംഗലശ്ശേരി, അഭിജിത്ത്. പി ഫറോഖ് സ്റ്റേഷനിലെ എസ്.ഐ.അനൂപ് എസ്, അനീഷ് ടി.പി, പ്രജിത്ത് എം.ജിബിൻ ടി. യശ്വന്ത് കെ പി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.