ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി അച്ചടി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി അച്ചടി താൽക്കാലികമായി നിർത്തിവെച്ചുവെന്ന് റിപ്പോർട്ട്. സമ്മാനഘടനയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് ഏജൻ്റുമാർ പ്രതിഷേധം ഉയർത്തിയതാണ് അച്ചടി നിർത്തിവെക്കാൻ കാരണം. 5,000, 2000, 1000 രൂപയുടെ സമ്മാനങ്ങൾ കുറച്ചതിലാണ് ഏജൻ്റുമാരുടെ പ്രതിഷേധം.

സമ്മാനങ്ങൾ വർധിപ്പിച്ചാൽ മാത്രമേ ലോട്ടറി വിൽപനയിലും വർധന ഉണ്ടാകൂ എന്നാണ് ഏജൻ്റുമാരുടെ പക്ഷം. സമ്മാനഘടനയിൽ മാറ്റം വരുത്തിയാൽ തൊഴിലാളികളുടെ ക്ഷേമനിധിയെ അടക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. ഇക്കാര്യം പരിഗണിച്ച ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ലോട്ടറി അച്ചടി നിർത്തിവെക്കാൻ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. സമ്മാനഘടനയിൽ മാറ്റം വരുത്തി അച്ചടി പുനരാരംഭിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published.

Previous Story

കോമത്തുകര തൊണ്ടിയേരി രവീന്ദ്രൻ അന്തരിച്ചു

Next Story

സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ബസുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനൊരുങ്ങുന്നു

Latest from Uncategorized

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം

പ്രോട്ടീന്‍ എന്തുകൊണ്ട് അത്ര പ്രധാനമാണ്?

നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ക്ഷീണവും മുടികൊഴിച്ചിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും ഒക്കെ ശരീരം കാണിച്ചുതരുന്ന മുന്നറിയിപ്പ്