ഊരള്ളൂർ : ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ പഴേടം വാസുദേവൻ നമ്പൂതിപ്പാടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ പ്രധാന ചടങ്ങായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടുവിലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ഊരള്ളൂർ വിഷ്ണുക്ഷേത്രത്തിൽ പര്യവസാനിച്ചു. പ്രസിഡൻ്റ് ഇ. ദിവാകരൻ, സ്വാഗതസംഘം ചെയർമാൻ എസ്. മുരളീധരൻ, എം. ഷാജിത്ത് , കെ.എം. മുരളിധരൻ , സി . സുകുമാരൻ , യു.കെ. രുഗ്മിണി , എം.പി. ജീജ , കെ. മനോജ് കുമാർ, സന്തോഷ് കരിമ്പിൽ എന്നിവർ നേതൃത്വം നൽകി.