കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജു മുഖ്യാതിഥിയായി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, എരോത്ത് അപ്പുക്കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, വാഴയിൽ ബാലൻ നായർ, സി .ഉണ്ണികൃഷ്ണൻ, ടി. ശ്രീപുത്രൻ, എം. ബാലകൃഷ്ണൻ, പി .പി . രാധാകൃഷ്ണൻ,എക്സിക്യൂട്ടീവ് ഓഫീസർ കെ. കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ,ബാലൻ അമ്പാടി തുടങ്ങിയവർ സംസാരിച്ചു.
തുടര്‍ന്ന് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം ഹൃദ്യമായി. മണികണ്ഠൻ പെരിങ്ങോട് ഇടയ്ക്കയിൽ അകമ്പടി സേവിച്ചു.ശനിയാഴ്ച വൈകീട്ട് 6.30ന് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി.എട്ടിന് രാവിലെ ശ്രീലാമോഹന്റെ വീണക്കച്ചേരി,വൈകീട്ട് ചെന്നൈ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി. ഒന്‍പതിന് വൈകീട്ട് 6.30ന് ടി.എച്ച്.സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി.10ന് വൈകീട്ട് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതക്കച്ചേരി. 11ന് വൈകീട്ട് ഡോ.അടൂര്‍ പി.സുദര്‍ശന്റെ സംഗീതക്കച്ചേരി,12ന് മുഡികൊണ്ടാന്‍ രമേഷ്(ചെന്നൈ) അവതരിപ്പിക്കുന്ന വീണകച്ചേരി. 13ന് തൃക്കാര്‍ത്തിക നാളില്‍ രാവിലെ പിഷാരികാവ് ഭജന സമിതിയുടെ ഭക്തിഗാനാമൃതം,ഉച്ചയ്ക്ക് പ്രസാദഊട്ട്,വൈകീട്ട് അഞ്ചിന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം സമര്‍പ്പണം. കാര്‍ത്തിക ദീപം തെളിയിക്കല്‍, ചെങ്കോട്ടൈ ഹരിസുബ്രഹ്മമ്യത്തിന്റെ സംഗീത കച്ചേരി എന്നിവ ഉണ്ടാകും.
Latest from Local News
ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി. യോഗത്തിൽ എം.എം. ജഗദീഷ് സ്വാഗതം പറഞ്ഞു. പി.എം. സുധർമ്മൻ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ്
നന്തിബസാർ കിഴക്കെ തൈക്കണ്ടി കെ.ടി.റിയാസ് (51) അന്തരിച്ചു. ഭാര്യ ഹസീന, മക്കൾ റിഷാൻ, സൈയിന. പിതാവ് ഇമ്പിച്ചി മമ്മു ഹാജി മാതാവ്
കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2026 ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് വച്ച് നടക്കുകയാണ്. പ്രസ്തുത
തിക്കോടി കല്ലത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതി മാറി ഒഴുകുന്നു. ഇത് മൂലം പ്രവേശന കവാടത്തിൽ നിന്ന് കടൽത്തീരത്തേക്ക് ഇറങ്ങാൻ