ലോക ശൗചാലയ ദിനാചരണമായും മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായും ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷനും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ, ജില്ലയിലെ എൻഎസ്എസ് യൂണിറ്റുകളും സംയുക്തമായി നടത്തുന്ന ടോയ്‌ലറ്റ് സ്പീക്സ് ക്യാമ്പയിൻ കോഴിക്കോട് പട്ടണത്തിൽ ആരംഭിച്ചു.
പട്ടണത്തിലെ പൊതു ശൗചാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയങ്ങൾ, ഹോട്ടലുകൾ, മാളുകൾ, സ്കൂളുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്. മാവൂർ റോഡ് ഭാഗങ്ങളിലെ പരിശോധനകളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
മലബാർ ക്രിസ്ത്യൻ കോളേജിലെ എൻഎസ്എസ് വളണ്ടിയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ എം ഗൗതമൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു, റഫീഖ് വി, സി കെ സരിത്ത്, പ്രോഗ്രാം ഓഫീസർമാരായ സുരേഷ് പുത്തൻ പറമ്പിൽ, ഐശ്വര്യ ടി കെ തുടങ്ങിയവർ സംസാരിച്ചു.