ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിച്ചാൽ കടുത്ത നടപടി: ലൈസൻസ് സസ്പെൻഡ് ചെയ്യും

കോഴിക്കോട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിലും നിയമലംഘനം നടത്തിയും യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി. സ്കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും നാലും യാത്രക്കാരെ ഇരുത്തി ഇരുചക്ര വാഹനം ഓടിക്കുന്നത് കണ്ടെത്തുന്നതിനായാണ് നടപടി കടുപ്പിച്ചത്.

വെള്ളിമാടുകുന്ന് ജെഡിടി സ്കൂൾ പരിസരത്തു നിന്നു 4 പേരുമായി യാത്ര ചെയ്ത സ്കൂട്ടർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം ഇവർക്കെതിരെ നടപടിയെടുത്തെങ്കിലും സ്കൂട്ടർ പിന്നീട് സ്കൂൾ പരിസരത്തു നിന്നു പിടികൂടുകയായിരുന്നു. വാഹനം ഓടിച്ച വിദ്യാർത്ഥയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

മൂന്നുപേരെ കയറ്റി യാത്ര ചെയ്ത മറ്റു 3 പേരുടെ ലൈസൻസും ആർടിഒ പി.എ നസീറിന്റെ നിർദ്ദേശത്തിൽ സസ്പെൻഡ് ചെയ്തു. രൂപമാറ്റം വരുത്തി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. എഎംവിഐമാരായ എ.കെ മുസ്തഫ, ആർ. റിനുരാജ്, വി.പി രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

രാഷ്ട്രീയ പ്രേരിത വാര്‍ഡ് വിഭജനം : യു.ഡി.എഫ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഡിസംബര്‍ 17 ചൊവ്വാഴ്ച

Next Story

ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വൈദ്യുതി നിരക്ക് വർധന നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

Latest from Local News

കുറുവങ്ങാട് ഐ.ടി.ഐ.യിൽ പച്ചത്തുരുത്ത് ഒരുക്കി കൊയിലാണ്ടി നഗരസഭ

പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.

കൊയിലാണ്ടി ഉപജില്ലാ കലോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ ഓവറോൾ ചാമ്പ്യൻമാർ

നാലു നാൾ നീണ്ടുനിന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ മുൻമന്ത്രി എം.ആർ രഘുചന്ദ്രബാൽ അന്തരിച്ചു

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എക്സൈസ് മന്ത്രിയുമായിരുന്ന എംആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ  ഹൃദയാഘാതം സംഭവിച്ചായിരുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കൊടുവള്ളി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)