കോഴിക്കോട്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന സി പി എം ഉം എല്‍ ഡി എഫ് ഉം ആസന്നമായ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ കൃത്രിമ വിജയം കൈവരിക്കുന്നതിന്നു വേണ്ടി രാഷ്ട്രീയ പ്രേരിതമായും അശാസ്ത്രീയമായും വാര്‍ഡുകള്‍ വിഭജിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും സി.പി.എം പാര്‍ട്ടിയുടേയും ഈ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചു കൊണ്ട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്താന്‍ യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ഡിസംബര്‍ 17 ചൊവ്വാഴ്ച നടക്കുന്ന സമരത്തിന് യു ഡി എഫ് പഞ്ചായത്ത് മുന്‍സിപ്പല്‍ മേഖല കമ്മിറ്റികളാണ് നേതൃത്വം കൊടുക്കുക. ജില്ലയില്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രകൃതി ദത്തമായ അതിരുകളും അവഗണിച്ചാണ് വിഭചനങ്ങള്‍ നടത്തിയത്. പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 04 വരെ സമയം കൊടുത്തിരുന്നുവെങ്കിലും, ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ സി പി എം നു പാദ സേവ നടത്തുന്ന ഉദ്യോഗസ്റ്റന്മാരെയാണ് ബോധപൂര്‍വം ചുമതല പ്പെടുത്തിയിട്ടുള്ളത്. വാര്‍ഡ് വിഭജനം അട്ടിമറിക്കുകയാണ് ഇതിന്റെ ലക്ഷ്യം ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വരികയാണ്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ യു ഡി എഫ് നടത്തുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ ജനാധിത്യ വിശ്വാസികള്‍ സഹകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ അറിയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ