ഭരണഘടനാ ശില്പി ഡോ: ബി.ആർ അംബേദ്കരുടെ ചരമവാഷികദിനം പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സമുചിതമായി ആചരിച്ചു.
ചായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.അ നുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മധൂ കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. അർജുൻകറ്റയാട്ട്, കെ.സി.രവീന്ദ്രൻ, പി.എസ്.സുനിൽകുമാർ, വി.വി.ദിനേശൻ, ഷാജു പൊൻ പറ, റഷീദ് പുറ്റംപൊയിൽ, വി.കെ.രമേശൻ, കെ.പി.മായൻകുട്ടി, ചന്ദ്രൻ പടിഞാറക്കര സംസാരിച്ചു.