കൊയിലാണ്ടി, പെരുവട്ടൂർ നടേരി, വിയ്യൂർ , ഇല്ലത്ത് താഴ , മേപ്പയ്യൂർ റുട്ടിൽ പുതുതായി അനുവദിച്ച ശ്രീറാം ബസ്സിന് വിയ്യൂർ വിഷ്ണു ക്ഷേത്രത്തിനു സമീപം സ്വീകരണം നൽകി. നഗരസഭ കൗൺസിലർ അരീക്കൽ ഷീബയുടെ ശ്രമഫലമായിട്ടാണ് ബസ്റ്റ്റൂട്ട് അനുവദിച്ചു കിട്ടിയത്. വളരെയധികം യാത്ര ക്ലേശം അനുഭവിക്കുന്ന റോഡ് ആണിത്. പെരുവട്ടൂർ നെല്ല്യാടിക്കടവ് വിയ്യൂർ റോഡ് പുനരുദ്ധരിച്ച് വികസിപ്പിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്.