മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന എം. കുത്തിക്കണ്ണൻ സ്മാരക പ്രഥമ പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയ്യൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഹൗസിങ് ബോർഡ് ചെയർമാൻ ടി വി ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എം. സക്കീർ അധ്യക്ഷനായിരുന്നു.പതിനായിരം രൂപയുടെ പുസ്തകം വിദ്യാലയത്തിനായി സി പി ഐ ജില്ലാ സെക്രട്ടറി കെ കെ. ബാലൻ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറി ഇൻ ചാർജ് സി.കെ.ബിന്ദു ഏറ്റുവാങ്ങി. എം.കെ രാമചന്ദ്രൻ, ബാബു കൊളക്കണ്ടി , കെ. വി നാരായണൻ,എ.സുബാഷ്കുമാർ, സി.വി സജിത്ത് കെ.ടി. സ്മിത, എം. ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എം. കുഞ്ഞിക്കണ്ണൻ്റെ ഭാര്യ സാവിത്രി മകൻ രമേശ് ചന്ദ്രയും ചടങ്ങിൽ സന്നിഹിതരായി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.എം. മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.വി. നാരായണൻ നന്ദിയും പറഞ്ഞു.