സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. അടുത്ത വര്‍ഷം മുതല്‍ 12 പൈസയുടെ വര്‍ധനവുണ്ടാകും. ബിപിഎലുകാര്‍ക്കും നിരക്കു വര്‍ധന ബാധകമാണ്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു.

1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവരുടെ താരിഫ് വര്‍ധിപ്പിച്ചിട്ടില്ല. യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു കെഎസ്ഇബി ശുപാര്‍ശ നല്‍കിയിരുന്നത്.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനമായത്. യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു കെഎസ്ഇബി ശുപാര്‍ശ നല്‍കിയിരുന്നത്. വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെ വേനല്‍ക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയാറാക്കിയ ശേഷം റഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുമാണ് കെഎസ്ഇബിയുടെ അധികബാധ്യതയ്ക്ക് കാരണം. വേനല്‍മഴ കാര്യമായി ലഭിക്കാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് വൈദ്യുതോല്‍പ്പാദനം കുറച്ചു.

ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കിപ്പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടി.

151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസ കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനവും വന്നിരുന്നു.

Leave a Reply

Your email address will not be published.

Previous Story

എം. കുഞ്ഞിക്കണ്ണൻ സ്മാരക പ്രഥമ പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയ്യൂർ ജി.വിഎച്ച് എസ്.എസിന്

Next Story

മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം

Latest from Local News

കോരപ്പുഴ ഡ്രഡ്ജിങ് ത്വരിതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശം

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം

മലപ്പുറത്തെ നിപ ബാധയുടെ പശ്ചാത്തലത്തിൽ വയനാട്ടിലും ജാഗ്രതാ നിർദേശം

.കേരളത്തില്‍ നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത

മലബാര്‍ റിവര്‍ ഫെസ്റ്റ്: പ്രകൃതിയെ തൊട്ടറിഞ്ഞ് വനിതകളുടെ മഴനടത്തം

ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ

ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജനപ്രതിനിധികൾ നില്പ് സമരം നടത്തി

  വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ