അലപ്പുഴ ആറ് മെഡിക്കൽ വിദ്വാർത്ഥികളുടെ മരണം: വാഹനങ്ങൾ മറ്റുള്ളവർക്ക് ഓടിക്കാൻ നൽകുമ്പോൾ മൂന്ന് വട്ടം ആലോചിക്കുക. നമ്മുടെ വാഹനങ്ങൾ മറ്റാർക്കും ഉപയോഗിക്കാൻ നല്കരുത്. ആലപ്പുഴയിൽ ഇപ്പോൾ വലിയ ഒരു ഉദാഹരണം വന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വാഹനാപകടം വാഹനത്തിന് ആകെ ഉള്ളത് തേർഡ് പാർട്ടി ഇൻഷുറൻസ്. മരിച്ചത് മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികൾ കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസിന് വേണ്ടി കേസ് നടക്കും. തേർഡ് പാർട്ടി ആയതിനാൽ ഇൻഷുറൻസ് കമ്പനി ഇത് നല്കില്ല. വാഹന ഉടമയ്ക്ക് വൻതുക കയ്യിൽ നിന്നും നല്കേണ്ടി വരും. അതില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ആകും. ഇനി ഫുൾ കവർ ഇൻഷുറൻസ് ഉണ്ടെങ്കിൽ തന്നെ 7 പേർ കയറാൻ പെർമിറ്റ് ഉള്ള വാഹനത്തിൽ 11 പേർ കയറിയതിനാൽ തന്നെ ഇൻഷുറൻസ് കമ്പനി അത് പറഞ്ഞ് ക്ലെയിം നിരസിക്കാൻ സാധ്യതയുണ്ട്.
ഉടമയുടെ ജീവിതം ഒരു ദിവസം കൊണ്ട് തകർന്നു. സ്നേഹബന്ധം ഒക്കെ പിന്നെ. ആദ്യം ഇത്തരം കാര്യങ്ങളിൽ സ്വാർത്ഥരാകൂ.. പ്രൈവറ്റ് വാഹനങ്ങൾ ഒരു കാരണവശാലും മറ്റാർക്കും ഓടിക്കാൻ നല്കരുത്..തരില്ല എന്ന് തന്നെ പറയുക… ചിലപ്പോൾ പിണങ്ങിയേക്കാം. സാരമില്ല .. എന്തെങ്കിലും സംഭവിച്ചാൽ അവർ തന്നെ ആകും ആദ്യം കേസ് നല്കുക. കൊമേഴ്സ്യൽ വെഹിക്കിൾ ആണെങ്കിൽ പോലും പെർമിറ്റ് ലംഘനവും പാടില്ല. നിയമം. ശക്തമാണ്….