കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി പിഎംഎസ്എസ്‌വൈ ബ്‌ളോക്കിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാംപസിനകത്തുവച്ച് കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെടുകയും പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാർഥി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറി. വഴിയിൽ വെളിച്ചക്കുറവുള്ളതു കാരണം കാറിലെ ആളുകളെ കാണാൻ സാധിച്ചില്ല. ഈ ഭാഗങ്ങളിൽ സിസിടിവികളും ഇല്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നവർ മാത്രമേ വിജനമായ റോഡിൽ ഉണ്ടാവുകയുള്ളൂ.

അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് കടന്നുവെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിജി മെഡിക്കൽ പോസ്റ്റുഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകി. ഇത് സംബന്ധിച്ച് വൈസ് പിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ അഭാവത്തിൽ വൈസ് പ്രിൻസിപ്പൽ വിവിധ വിഭാഗങ്ങൾ, കോളജ് യൂണിയൻ, പിജി അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു. രാത്രി സുരക്ഷാ സംവിധാനം ശക്തമാക്കുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിച്ച് കൃത്യമായ മോണിറ്ററിങ് നടത്തുക, കോളജിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വൈദ്യുതി നിരക്ക് വർധന നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

Next Story

ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

Latest from Local News

ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

കുറ്റ്യാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു.  കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി

സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’

കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക

കീഴരിയൂർ കോൺഗ്രസ് മണ്ഡലം കർഷക സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി