അത്തോളി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ സംവിധാനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷീബാ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, കുടുംബശ്രീ സി ഡി എസ് ചെയർപേർസൺ വിജില സന്തോഷ്, അസി: സെക്രട്ടറി മിനി, ബ്ലോക്ക് ബി ആർ സി കോർഡിനേറ്റർ ജാബിർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ വാസവൻ പൊയിലിൽ, എ.എം.വേലായുധൻ, ശാന്തി മാവീട്ടിൽ, സാജിത ടീച്ചർ, രേഖവെള്ളത്തോട്ടത്തിൽ, ജുനൈസ്, പി.എം.രമ, ശകുന്തള, ശുചിത്വമിഷൻ ബ്ലോക്ക് കോഡിനേറ്റർ ആശിദ, കില തീമാറ്റിക് എക്സ്പേർട്ട് ആതിര എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലുള്ള 15 സ്കൂളുകളിലെ 10 വീതം വിദ്യാർത്ഥികളും അവരെ പ്രതിനിധീകരിച്ചുകൊണ്ട് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഓരോ വിദ്യാലയവും അവരുടെ വിദ്യാലയത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെ വിലയിരുത്തി കൊണ്ടുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എല്ലാ സ്കൂളുകളും മികച്ച രീതിയിലുള്ള റിപ്പോർട്ടാണ് അവതരിപ്പിച്ചത്. ഏറ്റവും നന്നായി റിപ്പോർട്ട് അവതരിപ്പിച്ച സ്കൂളിൽ എൽ പി വിഭാഗത്തിൽ ജി എൽ പി സ്ക്കൂൾ അത്തോളി, യു പി വിഭാഗത്തിൽ ജി എം യു പി അത്തോളി, ഹൈസ്കൂൾ, ഹയർ സെക്കണ്ട വിഭാഗങ്ങളിൽ ജി .വി.എച്ച്.എസ്.എസ് അത്തോളി എന്നിവർ ഒന്നാം സമ്മാനം നേടി. ഒന്നാം സ്ഥാനം നേടിയ സ്കൂളുകൾക്ക് ട്രോഫിയും ഹരിതസഭയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും വിതരണവും ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ എ.എം.സരിത സ്വാഗതവും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ ഫർസത്ത് നന്ദിയും പറഞ്ഞു.