ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്പ്പറേഷന് നേതൃത്വത്തില്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണവും കലോല്‍സവവും, ‘താരകം 2024’ മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഓരോ ഭിന്നശേഷി കുട്ടിയും ഓരോ സൂര്യന് ആണെന്നും ദൂരെയുള്ള അവരുടെ വെളിച്ചവും കഴിവുകളും അടുത്ത് നിന്ന് കാണാനും പ്രോത്സാഹിപ്പിക്കാനുമുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ മേയർ പറഞ്ഞു. പുതിയ കാലത്ത് ഭിന്നശേഷി കുരുന്നുകളുടെ കഴിവുകള്‍ നാം തിരിച്ചറിയുന്നുണ്ട്. സര്‍ക്കാറും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും മറ്റും ഒത്തുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. അസാധാരണ കഴിവുകളുള്ള ഈ കുട്ടികളെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിലേക്ക് തിരിച്ചുവിടാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്, മേയര്‍ വ്യക്തമാക്കി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:30
കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി