ചാവട്ട് എം.എൽ.പി സ്കൂളിൽ അനുമോദന സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ചാവട്ട് എം.എൽ.പി സ്കൂളിൽ കലാ- കായിക – ഗണിതശാസ്ത്ര – സാമൂഹ്യശാസ്ത്ര – ശാസ്ത്ര – പ്രവർത്തി പരിചയ മേളകളിലെ പ്രതിഭകൾക്ക് അനുമോദനം നൽകി. ഗ്രാമപഞ്ചായത്ത് അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ വിദ്യാലയത്തിന് പി.ടി.എ കമ്മിറ്റി ഉപഹാരം നൽകി. വിദ്യാഭ്യാസ ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന സ്കൂളിലെ കരാട്ടെ പരിശീലകനായ മുഹമ്മദ് ശഹലിന് യാത്രയയപ്പും സംഗമത്തിൽ നൽകി.

അനുമോദന സംഗമം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഷോണിമ അധ്യക്ഷയായി. മാനേജർ പി. കുഞ്ഞമ്മദ്, എം.പി.ടി.എ ചെയർപേഴ്സൺ ഹഫ്സത്ത്, പി.ടി.എ വൈസ്പ്രസിഡൻ്റ് റസീന വി.കെ ,അധ്യാപകരായ രബിഷ എം.പി, റഅഫിന കെ, ശാനിഫ.ഇ, രജിഷ.പി.വി, ലിജിന.സി തുടങ്ങിയവർ ആശംസകളർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക സ്മിത സി.എം സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോംപ്കോസ് കൊയിലാണ്ടി ഫെസ്റ്റ് ഗൗണ്ട് ഒരുങ്ങുന്നു; പന്തൽ കാൽ നാട്ടി

Next Story

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണവും കലോല്‍സവവും, ‘താരകം 2024’ ഉദ്ഘാടനം ചെയ്തു

Latest from Local News

പണികൾ പൂർത്തിയാക്കാതെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാനുള്ള നഗരസഭ നീക്കം അപഹാസ്യം: കൊയിലാണ്ടി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി

കൊയിലാണ്ടി: നഗരമധ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് നിലനിന്നിരുന്ന സ്ഥലത്ത് കൊയിലാണ്ടി നഗരസഭ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് പണി പൂർത്തിയാക്കാതെ തിടുക്കപ്പെട്ട് ഉൽഘാടനം

വീടുകളും ഓഫീസുകളും കുത്തിത്തുറന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുന്ന യുവാവ് പിടിയിൽ

വീടുകളും ഓഫീസുകളും മറ്റും കുത്തിത്തുറന്ന് ലാപ്ടോപ്പുകളും, മൊബൈൽ ഫോണുകളും മറ്റും കവർച്ച ചെയ്യുന്ന യുവാവിനെ പിടികൂടി. കാരന്തൂർ സ്വദേശി ജാവേദ് ഖാനെ(23)ആണ്

പോലീസ് ഭീകരത അവസാനിപ്പിക്കണം: ടി ടി ഇസ്മയിൽ

കൊയിലാണ്ടി: പേരാമ്പ്രയിൽ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ആവശ്യപ്പെട്ടു. കൊയിലാണ്ടി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം ഡോ : സായി

ഇ.എം.എസ് ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ പൂക്കാട് കാഞ്ഞിലശ്ശേരിയിൽ ബോധി ഗ്രന്ഥാലയത്തോട് ചേർന്ന് നിർമ്മിച്ച ഇ.എം.എസ് ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.