കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി. എച് .എസ് . ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ, മാത്തമാറ്റിക്സ് (സീനിയർ) തസ്തികയിലും വൊക്കേഷണൽ ടീച്ചർ കമ്പ്യൂട്ടർ സയൻസ് തസ്തികയിലും ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനം നടത്തുന്നു. അഭിമുഖം ഡിസംബർ ഒൻപതിന് രാവിലെ 10:30 ന് വി എച് എസ് ഇ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ ഹാജരാകണം.