ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി ജീവനക്കാര്‍ക്ക് നിർദ്ദേശം

ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി ജീവനക്കാർക്ക് നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ജോലി സമയത്ത് ഫോൺ ഉപയോഗിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

പലരും ജോലി സമയത്ത് ഓൺലെൻ ഗെയിം കളിക്കുന്നതും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലാണ് രജിസ്ട്രാർ ജനറൽ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് മുൻപും ഓഫീസ് മെമ്മോകൾ ഇറങ്ങിയിരുന്നെങ്കിലും ജീവനക്കാർ അനുസരിച്ചിരുന്നില്ല. തുടർന്നാണ് ഉത്തരവിറങ്ങിയത്. അതേസമയം, ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും രജിസ്ട്രാർ ജനറലിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ഖാദി ക്രിസ്തുമസ് മേള സംഘടിപ്പിച്ചു

Next Story

ചേലോടെ ചെങ്ങോട്ടുകാവ്  കുട്ടികളുടെ ഹരിത സഭ ചേർന്നു

Latest from Main News

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.04.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*  *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨   *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.