മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.
ഇഎംഎസ് ടൗൺഹാളിൽ നടന്ന ഹരിത സഭ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ പിടി പ്രസാദ് ആശംസ അർപ്പിച്ച് സംസാരിച്ചു.
നഗരസഭയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ ശുചിത്വ മാലിന്യ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നഗരസഭ തല റിപ്പോർട്ട് നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരിയും അവതരിപ്പിച്ചു. ഹരിത സഭയിൽ വന്ന കാര്യങ്ങളെക്കുറിച്ച് ക്രോഡീകരിച്ച് നഗരസഭ ക്ലിൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ സംസാരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില സ്വാഗതം പറഞ്ഞു.ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദി പറഞ്ഞു.
വിദ്യാർത്ഥികളുടെ പാനലാണ് കുട്ടികളുടെ ഹരിത സഭ നിയന്ത്രിച്ചത്.
ഹരിത സഭ നടപടിക്രമങ്ങളെ കുറിച്ച് അഭിനന്ദും കുട്ടികളുടെ ഹരിത സഭ ലക്ഷ്യം പ്രാധാന്യം എന്നിവയെ കുറിച്ച് കിഷൻഭക്തയും സംസാരിച്ചു. ശുചിത്വ പ്രതിജ്ഞ ശിവാനി ചൊല്ലിക്കൊടുത്തു.
പുതു തലമുറകളിൽ മാലിന്യ നിർമ്മാർജ്ജനത്തെ ക്കുറിച്ച് അവബോധം കൊണ്ടുവരുന്നതിനും, മാലിന്യമുക്തം നവ കേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന വേദിയായി ഹരിത സഭ മാറി.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക,
ശുചിത്വമാലിന്യ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിന് പകർന്നു നൽകുക,
മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിദ്യാലയങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് കുട്ടികളുടെ ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ ഹരിത സഭയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ , നിജില പറവക്കൊടി,കൗൺസിലർമാർ എന്നിവർ സന്നിഹിതരായിരുന്നു.