ചേലോടെ ചെങ്ങോട്ടുകാവ് കുട്ടികളുടെ ഹരിത സഭ മാലിന്യ മുക്ത കേരളത്തിനായി നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതായി കുട്ടികളുടെ ഹരിത സഭ ചേർന്നു. ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ഗൗതമൻ. എം. പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ബിന്ദു മുതിരക്കണ്ടത്തിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡൻ്റ് പി.വേണു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവൻ. ഇ.ജി. വിശദീകരണം നൽകി.
തുടർന്ന് സൂര്യ ഗായത്രി പൊയിൽക്കാവ് യു.പി. സ്കൂൾ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പൊയിൽക്കാവ് ഹയർ സെക്കണ്ടറിയിലെ ആര്യ മിഥുൻ ഹരിത സഭ നിയന്ത്രിച്ചു. കുട്ടികളുടെ ഹരിതസഭ ലക്ഷ്യവും പ്രാധാന്യവും പൊയിൽക്കാവ് ഹയർ സെകണ്ടറിയിലെ നക്ഷത്ര വിശദീകരിച്ചു.
തുടർന്ന് 12 സ്കൂളുകളിലെ കുട്ടികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകളോട് പ്രതികരിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, ബേബി സുന്ദർ രാജ്, മജു എന്നിവർ മറുപടി പറഞ്ഞു. ബിആർസി അംഗം വികാസ് വിലയിരുത്തി സംസാരിച്ചു. മികച്ച റിപ്പോർട്ട് അവതരിപ്പിച്ച പൊയിൽക്കാവ് ഹൈസ്കൂൾ, മേലൂർ എൽ.പി സ്കൂൾ, വിദ്യാതരംഗിണി എന്നീ വിദ്യാലയങ്ങൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ നിർവ്വഹിച്ചു. എച്ച്.ഐ അശ്വതി .പി എസ് നന്ദി രേഖപ്പെടുത്തി.
Latest from Local News
എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു. കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി
മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി