എഞ്ചിൻ തകരാർ കാരണം ഷോർണൂരിൽ കുടുങ്ങിയ വന്ദേ ഭാരത എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് യാത്രയായി വിമാനത്താവളത്തിൽ പോകുന്നവർക്ക് വേണ്ടി അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എൻജിൻ തകരാറു കാരണമാണ് വന്ദേ ഭാരത് ഷോർണൂരിൽ നിർത്തിയിടേണ്ടിവന്നത്. പുതിയ എൻജിൻ കൊണ്ടുവന്നാണ് ട്രെയിൻ ഓടിച്ചത്.എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി








