നടേരി: കാവുംവട്ടം യു.പി. സ്കൂളിൽ മികവുത്സവം കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.ഉപജില്ല , ജില്ലാ മേളകളിൽ വിജയിച്ച പ്രതിഭകളെയും, നാടൻ പാട്ട് കലാകാരനും ഓടപ്പുഴ പുരസ്‌കാര ജേതാവുമായ സജീവൻ കുതിരക്കുടയെയും ആദരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.എ .ഇന്ദിര അധ്യക്ഷയായി. പ്രധാനധ്യാപകൻ പ്രതീഷ്, പി.ടി.എ പ്രസിഡന്റ് സബീഷ് ,വൈസ് പ്രസിഡന്റ് ദിനേശൻ, ജി.പി. ജീന എന്നിവർ സംസാരിച്ചു.








