കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വഴിയില്‍ കുടുങ്ങി; മറ്റു ട്രെയിനുകള്‍ വൈകുന്നു - The New Page | Latest News | Kerala News| Kerala Politics

കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വഴിയില്‍ കുടുങ്ങി; മറ്റു ട്രെയിനുകള്‍ വൈകുന്നു

കോഴിക്കോട്: കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വഴിയില്‍ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികമായി ട്രെയിന്‍ ഷൊര്‍ണൂരിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്നം പരിഹരിച്ച ഉടന്‍ ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. 

വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവര്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.  പുതിയ എഞ്ചിന്‍ വന്നതിന് ശേഷമേ ട്രെയിന്‍ എടുക്കൂ എന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച വിവരം. വന്ദേഭാരത് കുടുങ്ങിയതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും വൈകുകയാണ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ (റിട്ടയഡ് അഗ്രികൾച്ചർഓഫീസർ) അന്തരിച്ചു

Next Story

കാവുംവട്ടം യു.പി. സ്കൂളിൽ മികവുത്സവം കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Latest from Local News

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മേപ്പയൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു

മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00