സി.പി.ഐ നേതാവ് എം. നാരായണൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. നഗരസഭാ ധ്യക്ഷ സുധാ കിഴക്കെപ്പാട്ട് അധ്യക്ഷയായി. കാനത്തിൽ ജമീല എം.എൽ.എ, അഡ്വ: സുനിൽ മോഹൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ, കെ.ഷിജു, മുരളിധരൻ തോറോത്ത്, സി. സത്യചന്ദ്രൻ, വി.പി ഇബ്രാഹിം കുട്ടി, ഇ.കെ അജിത്ത് , അഡ്വ. ടി .കെ . രാധാകൃഷ്ണൻ, കെ. എസ് രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു.