കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുമ്പ് നിർത്തിയിരുന്ന കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ,തൃശ്ശൂർ-കണ്ണൂർ,മംഗലാപുരം-കോഴിക്കോട് എന്നീ തീവണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഗണിച്ച് തീവണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം. പ്രസിഡൻ്റ് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. കെ.ടി.എം.കോയ പ്രമേയം അവതിരിപ്പിച്ചു.ചൈത്ര വിജയൻ, കെ. ജീവാനന്ദൻ,ബിന്ദു സോമൻ, കെ.അഭിനീഷ്,ടി.എം.രജില,ഷീബശ്രീധരൻ,സെക്രട്ടരി രജൂലാൽ എന്നിവർ സംസാരിച്ചു.








