പേരാമ്പ്ര: രാജ്യം ഇന്നുവരെ കാത്തു സൂക്ഷിച്ച സാഹോദര്യവും പരസ്പര വിശ്വാസവും തകർത്ത് മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും ഇല്ലാതാക്കി വിദ്വേഷം വളർത്തി വഖഫ് സ്വത്തുക്കൾ കയ്യടക്കനും മദ്രസ സംവിധാനം തകർക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് എല്ലാ മതേതര വിശ്വാസികളുടെയും ബാധ്യതയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പറഞ്ഞു. തികച്ചും മതേതരമായ ഈ വിഷയത്തിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജക മണ്ഡലം മദ്രസ സംരക്ഷണ സമ്മേളനം പന്തിരിക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ബിൽ സംബന്ധമായ വിശദീകരണം നൽകി നൗഷാദ് തിരുന്നാവായ, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് കെ. അബ്ദുൽ ജലീൽ സഖാഫി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് എ.പി നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി ഗോപി, റഷീദ് മുതിരക്കൽ, കെ.പി മുഹമ്മത് അഷ്റഫ്, പി.സി അഷ്റഫ് എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി കെ. അബ്ദുൽ ഹമീദ് എടവരാട് സ്വാഗതവും സി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Latest from Main News
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.
ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്
ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ ‘സ്റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വർഷത്തിൽ 50 മണിക്കൂർ
സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.
വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്