മൂടാടി പുറക്കൽ പാറക്കാട് ഗവ: എൽ.പി. സ്കൂളിൽ ബയോഗ്യാസ് പ്ലാൻ്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. 61500 രൂപ ചെലവിൽ അഴുകിപ്പോവുന്ന മത്സ്യ മാലിന്യം, ഇറച്ചി മാലിന്യം, പച്ചക്കറി മാലിന്യം എന്നിവ ഉപയോഗിച്ചുണ്ടാക്കാവുന്ന പാചക വാതക .നിർമാണ പ്ലാൻ്റാണ് പന്തലായനി ബോക്ക് പഞ്ചായത്ത് നിർമിച്ച് നൽകിയത്. സ്കൂളിലെ അടുക്കള മാലിന്യം സംസ്കരിക്കാനും എൽ പി.ജി സേവ് ചെയ്യാനും ചെടികൾ, പച്ചക്കറികൾ എന്നിവയ്ക്ക് വളമായി ഉപയോഗിക്കാവുന്ന സ്ലറിയും ഇതിൽ നിന്ന് ലഭിക്കും.
പി.ടി.എ പ്രസിഡന്റ് നാരായണൻ അധ്യക്ഷത വഹിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജീവനന്ദൻ , ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അഭിനീഷ്,പ്രധാനാദ്ധ്യാപിക സുധ ഊരാളുങ്കൽ,, സീനിയർ അസിസ്റ്റൻ്റ് റിനു എന്നിവർ സംസാരിച്ചു.
ഷൈലു, ബബിത , അനു, പ്രസീത, ഷംസീറ, സയിദ, വിനോദൻ, സുർജിത്ത്, ഷാജു ,ദീപ ,നിഷ , ഇബ്രാഹിം എടോടി
എന്നിവർ സംബന്ധിച്ചു.
Latest from Main News
കോഴിക്കോട് സര്ക്കാര് മെഡിക്കല് കോളേജിലെ സര്ജിക്കല് സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ളോര്, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിക്ക് നിര്ദേശങ്ങള് നല്കി എ പി വിഭാഗം സമസ്ത നേതാവ്
മദ്യക്കുപ്പിക്ക് പകരം പണം നല്കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ
ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും