കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തലമുറകളുടെ സംവാദം സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, കൗൺസിലർ എ .ലളിത, മുൻ എം.എൽ എ പി. വിശ്വൻ, ടി.കെ. യൂനുസ് ,വി. സുചീന്ദ്രൻ, എൻ.കെ. ഹരീഷ്, യു.കെ. ചന്ദ്രൻ, യു. ബിജേഷ്, പദ്ധതി കോർഡിനേറ്റർ എം.ജി. ബൽരാജ് , പ്രിൻസിപ്പാൾ എൻ.വി.പ്രദീപ്കുമാർ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
എം.കെ. വേലായുധൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ , യു.കെ. രാഘവൻ, മേപ്പയിൽ ബാലകൃഷ്ണൻ, അഡ്വ.കെ.വിജയൻ,എൻ.വി. വൽസൻ, ഇ.കെ.കൃഷ്ണൻ, ആർ. കെ. ദീപ, ഇ.എസ്. രാജൻ, സി.ജയരാജ്, ഋഷിദാസ് കല്ലാട്ട്, വി.എം. രാമചന്ദ്രൻ,സത്യൻ കണ്ടോത്ത്, എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികളായ ദേവാഞ്ജന വിനോദ്, അദ്വൈത് ,കിരൺദേവ്, ഫാത്തിമ നൂറ ,എയ്ഞ്ചലാ ജിജീഷ് എന്നിവർ മോഡറേറ്റർമാരായി പ്രവർത്തിച്ചു.








