സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയെന്ന വാർത്ത പുറത്തുവന്നിരുന്നു. സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തൽ. ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തിൽ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.