കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം നഗരത്തിലെത്തുന്നവർക്ക് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ നിർമ്മിച്ച സ്നേഹാരാമം വിസ്മയം തീർത്തു. സിവിൽ സ്റ്റേഷൻ പരിസരത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിൽ തികച്ചും ജനകീയമായി നഗരസഭ നിർമ്മിച്ച സ്നേഹാരാമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പാർക്ക് അതി മനോഹരമായി ഒരുക്കിയ ശില്‌പി ബിജു കലാലയത്തെ പരിപാടിയിൽ ആദരിച്ചു. തഹ്സിൽദർ ജയശ്രീ എസ്. വാര്യർ, നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, കെ.എ. ഇന്ദിര, ഇ.കെ.അജിത്, കെ.ഷിജു, നിജില പറവക്കൊടി, കൗൺസിലർമാരായ സിന്ധു സുരേഷ്, പി. രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, ശുചിത്വമിഷൻ ജില്ലാ മിഷൻ കോഡിനേറ്റർ ഗൗതമൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ.ബിനീഷ്, നഗരസഭ എൻജിനീയർ കെ.ശിവപ്രസാദ്, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി
മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി
കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.