കോഴിക്കോട്: ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഫാറൂഖ് കോളേജ് ഹയർ സെക്കന്ററി സ്ക്കൂളിൽ
രാമനാട്ടുകര നഗരസഭ ചെയർപെഴ്സൺ ബുഷ്റ റഫീഖ് നിർവ്വഹിച്ചു. ഒരു നിർധന കുടുംബത്തിന് കച്ചവട ബങ്കും അതിലേക്കാവശ്യമായ സാധനങ്ങളുമാണ് നൽകിയത്. കൂടാതെ എൻ എസ്റ്റ് എസ്സിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലന യൂണിറ്റ് ഹയർ സെക്കൻ്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർ ശേഖരിച്ച മരുന്നുകളും അവർ നിർമ്മിച്ച മരുന്നു കവറുകളും പാലിയേറ്റീവ് പ്രതിനിധികൾക്ക് കൈമാറി. നൂറാം വാർഷികം ആഘോഷിക്കുന്ന ജി.എൽ.പി എസ് കാരാടിന് ഗാന്ധിസ്മൃതി ഓപ്പൺ ലൈബ്രറി കൈമാറി. വളണ്ടിയർമാർ തയ്യാറാക്കിയ ഫാറൂഖ് കോളേജ് പ്രദേശത്തിന്റെ ചരിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു. എൻ എസ് എസ് ഭവന നിർമ്മാണ ഫണ്ടിലേക്ക് 25000 രൂപ കൈമാറി. ക്ലസ്റ്ററിലെ മറ്റു സ്കൂളുകൾക്ക് ഫലവൃക്ഷ തൈകൾ നൽകി. ബാഡ്ജ് വിതരണം, സർട്ടിഫിക്കറ്റ് വിതരണം, ജഴ്സി വിതരണം എന്നീ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടന്നു. എൻ എസ് എസ് സാത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ, ബേപ്പൂർ ക്ലസ്റ്റർ കൺവീനർ കെ.വി സന്തോഷ് കുമാർ, എച്ച് എം മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്, ഫാറൂഖ് എ എൽ പി എച്ച് എം സി.പി സൈഫുദ്ദീൻ,പി.ടി.എ പ്രസിഡണ്ട് സി പി ഷാനവാസ്, അബ്ദുൽ നാസർ, അഷ്റഫലി പി, ആലിക്കുട്ടി കെ.കെ, മുഹമ്മദ് ഷഫീഖ്, ശിൽപ, പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കെ. ഹാഷിം അധ്യക്ഷനായിരുന്നു. പ്രോഗ്രാം ഓഫീസർ കെ.സി. മുഹമ്മദ് സയിദ് സ്വാഗതവും ഇസ്സ തസ്നിം നന്ദിയും പറഞ്ഞു.
Latest from Local News
കുറ്റ്യാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ
എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു. കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി