പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രം വാദ്യസംഘത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗണേശ കലാമന്ദിരത്തിലെ ആറ് വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. കലാമന്ദിരത്തിലെ ചെണ്ട ആശാൻ കെ.വി. രാജേഷിൻ്റെ കീഴിൽ പരിശീലനം ലഭിച്ച കാശിനാഥ്, നിരൺ ദേവ്, ഹരിബാല, അനയ, ധ്യാൻചന്ദ്, അഭയദേവ് എന്നീ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളാണ് അരങ്ങേറ്റം നടത്തിയത്.










