പേരാമ്പ്ര : ചെറുവണ്ണൂർ അശാസ്ത്രീയവും , ക്രമവിരുദ്ധവുമായ വാർഡ് വിഭജനത്തിനെതിരെ ചെറുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ചെയർമാൻ പി.കെ മൊയ്തിൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
വിബി രാജേഷ് എൻടി ഷിജിത്ത്, എം.കെ. സുരേന്ദ്രൻ, എം.വി മുനീർ,പിലാക്കാട്ട് ശങ്കരൻ, ബഷീർ കറുത്തെടുത്ത്, ജസ്മിനമജീദ് ,കെ രവീന്ദ്രൻ , ഷോബിഷ് ആർ പി ,നൗഫൽ,വി ദാമോദരൻ, വി സുബൈദ, ബാബു ചാത്തോത്ത്, വേണു ഗോപാൽ മുയിപ്പോത്ത് എന്നിവർ സംസാരിച്ചു.