അരിക്കുളം:അരിക്കുളം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ 60 ഓളം കുടുംബങ്ങൾ കൂടി വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണർ ഇടിഞ്ഞു താഴ്ന്നു. ഇതോടെ തൊട്ടടുത്ത വീടുകൾ അപകടാവസ്ഥയിലാണ്. 1996 ൽ നിർമ്മിച്ച കുടിവെളള പദ്ധതിയാണിത്. കോളനിയുടെ താഴ വാരത്താണ് കിണർ ഉള്ളത്. ഇടിഞ്ഞ കിണറിന് സമീപത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിക്കയാണ്. ടി.പി രാമകൃഷ്ണൻ എം.എൽ.എ റവന്യൂ വകുപ്പ് മന്ത്രി, ജില്ല കലക്ടർ എന്നിവരുമായി വിഷയം ചർച്ച നടത്തി.അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏ.എം. സുഗതൻ , പഞ്ചായത്ത് അംഗങ്ങളായ കെ. എ .അമ്മത്, നജീഷ് കുമാർ , എ .ഇന്ദിര ,ബ്ലോക്ക് മെമ്പർ കെ.അഭിനീഷ്,എ.സി ബാലകൃഷ്ണൻ, വി എം ഉണ്ണി, ടി.താജുദ്ദീൻ, എന്നിവർ സ്ഥലം സന്ദർശി ച്ചു . ഫയർഫോഴ്സും പോലീസും സംഭവ സ്ഥലം സന്ദർശിച്ചു .








