സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണന്റെ നിരാണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു.
അന്തരിച്ച സി.പി.ഐ നേതാവ് എം. നാരായണന്റെ മൃതദേഹത്തിന് അരികെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.ഇ. ഇസ്മയിൽ, സി.എൻ. ചന്ദ്രൻ, ഇ. കെ. വിജയൻ എം.എൽ.എ തുടങ്ങിയവർ.
കൊയിലാണ്ടി: ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും പരിപൂർണമായി നിറവേറ്റണമെന്ന നിർബന്ധബുദ്ധിയായിരുന്നു എം.നാരായണൻ്റെ പ്രത്യേകതയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയും മറ്റുള്ളവരെ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. പാർട്ടിയോടും സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ച ഉത്തമനായ സഖാവായിരുന്നു അദ്ദേഹം.എം. നാരായണന്‍ മാസ്റ്ററുടെ സംസ്ക്കാരത്തിനുശേഷം ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി.
സി.പി .ഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ, ഇ.കെ വിജയൻ എം.എൽ.എ, നാട്ടിക എം. എൽ.എ. സി .സി മുകുന്ദൻ, ബി .കെ . എം . യു ദേശീയ വൈസ് പ്രസിഡൻ്റ് കെ. ഇ. ഇസ്മായിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി .എൻ ചന്ദ്രൻ, ടി. വി ബാലൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം .പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ജീവാനന്ദൻ, വിവിധ കക്ഷി നേതാക്കളായ രാജേഷ് കീഴരിയൂർ, ചേനോത്ത് ഭാസ്ക്കരൻ , റിയാസ് നന്തി, ദേവരാജൻ, വീമംഗലം യു പി സ്കൂൾ അദ്ധ്യാപകൻ പി.പി ഷാജി, കനിവ് ചാരിറ്റബൾ ട്രസ്റ്റ് സെക്രട്ടറി ഒ. പത്മനാഭൻ , എൻ .വി .ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം
പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ
ചേലിയ : ദേശസേവാ സമിതി ചേലിയ ഈ അധ്യയന വർഷത്തിന്റെ രണ്ടാം ടേമിന്റെ അവസാനം നിർത്തി വെച്ച പത്താം ക്ലാസ്സ് വിദ്യാർഥികൾക്കായുള്ള
‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന
കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു. അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.