വടകര : കടത്തനാട് ലിറ്ററേച്ചർ ഫസ്റ്റി വെൽ പോലെയുള്ള സാഹിത്യോത്സവങ്ങൾ നാടിന്റെ സാംസ്കാരിക പൊലിമ വിളിച്ചോതുന്നതാണെന്നും, ഇത് നാടിനാകെ വെളിച്ചമാണെന്നും പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. വടകരയിൽ ഡിസംബർ 13,14, 15 തിയ്യതികളിൽ നടക്കുന്ന ലിറ്ററേച്ചർ ഫസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഫെസ്റ്റിവൽ ചെയർമാൻ ഐ. മൂസ അധ്യക്ഷത വഹിച്ചു. ലത്തീഫ് കല്ലറയിൽ, പി കെ ഹബീബ്, ഹരീന്ദ്രൻ കരിമ്പനപാലം, ഇ. കെ. ശീതൾ രാജ്, വി.പി.സർവ്വോ ത്തമൻ, പ്രതാപ് മോണോലിസ, എ ളമ്പിലാട് നാരായണൻ, ബിജുൽ ആയാട ത്തിൽ, സജിത്ത് മാരാർ എന്നിവർ സംസാരിച്ചു.








