ആലപ്പുഴ ചേർത്തലക്ക് സമീപം കളർകോടിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് ട്രാൻസ്പോർട്ട് ബസ്സുമായി കൂട്ടിയിടിച്ചത്. മരിച്ച അഞ്ചുപേരും മെഡിക്കൽ വിദ്യാർഥികളാണ്. കാറിൽ മൊത്തം ഏഴു പേരാണ് സഞ്ചരിച്ചിരുന്നത്.ശക്തമായ മഴ അപകടസമയത്ത് ഉണ്ടായിരുന്നു.കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്.പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളുടെയും നില ഗുരുതരമാണ് ‘