പൊയിൽക്കാവ് ഹൈസ്കൂളിലെ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മകൾ 83 ഗ്രൂപ്പിന്റെ സ്നേഹസംഗമം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ പ്രമുഖ കവി, കഥ, തിരക്കഥകൃത്ത് ശ്രീ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങ് പി.എൻ സുരേഷ് അധ്യക്ഷത വഹിച്ചു.
ഗ്രൂപ്പിലെ സഹപാഠി കൂടിയായ സത്യചന്ദ്രൻ പൊയിൽകാവിന് വീട്ടിലേക്കു ആവശ്യമായ ചില ഫർണിച്ചറുകൾ സംഭാവന ചെയ്തു. കൂടാതെ പ്രിയ കൂട്ടുകാരന് യു.വി ശിവദാസൻ, വി.ടി.കെ രാജൻ, വിനോദ് കൊയിലാണ്ടി, സുധ, പദ്മ, വസന്ത എന്നിവർ സ്നേഹോപഹാരങ്ങൾ സമർപ്പിച്ച് സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ റീന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നിന്ന് അകത്തും പുറത്തു നിന്നുമായി ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു. ശശിഅമ്പാടി പ്രസ്തുത പരിപാടിക്ക് നന്ദി പറഞ്ഞു.