സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ചിങ്ങപുരം ശ്രീപുരം മലയിമ്മൽ എം നാരായണൻ മാസ്റ്റർ ( 70 )അന്തരിച്ചു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു. നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടർ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മൂടാടി വീമംഗലം യു പി സ്കൂൾ മുൻ അദ്ധ്യാപകനായിരുന്നു.
സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, ബി കെ എം യു ദേശീയ കൗൺസിൽ അംഗം. എ ഐ ടി യു സി സംസ്ഥാന നിർവ്വാഹക സമിതി അംഗം. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സി പി ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ കല്യാണി ടീച്ചർ (മുൻ അദ്ധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി ) മക്കൾ: അശ്വിൻ രാജ് നാരായണൻ (സോഫ്റ്റ് വേർ എഞ്ചിനീയർ യു എസ് എ) അരുൺ രാജ് നാരായണൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ യു.കെ) മരുമക്കൾ: ടൈലർ (യു എസ് എ) ഡോ: ഹരിത (പേരാമ്പ്ര ) സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞികൃഷ്ണൻ, അശോകൻ നാരായണി കിഴൂർ, ജാനു തിക്കോടി, ലീല മുത്താമ്പി, കമല മുചുകുന്ന് പരേതനായ കുഞ്ഞി കണാരൻ
സംസ്കാരം തിങ്കളാഴ്ച 10 മണി വീട്ടുവളപ്പിൽ
Latest from Local News
ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ
ഊരള്ളൂർ : മലോൽ കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. സഹോദരങ്ങൾ: നാരായണൻ നായർ, നാണിയമ്മ,പരേതരായ കേളുനായർ, കാർത്ത്യാ
ഉള്ള്യേരി : പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത്
കൊയിലാണ്ടി : ലോകത്തിൻറെ ഏത് കോണിലായാലും അവശതയ അനുഭവിക്കുന്നവർക്ക് അണമുറയാത്ത സാന്ത്വനത്തിന്റെ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകമാണ് കെഎംസിസി എന്നും അവരുടെ
ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിദ്ധമായ ആൽത്തറമേളം നടക്കും.കലാമണ്ഡലം ശിവദാസനും സംഘവുമാണ് മേളം ഒരുക്കുന്നത്.