കുറുവങ്ങാട് – കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ ( സ്കൂൾ ഓഡിറ്റോറിയം) കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തു കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ സുധകിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ കൗൺസിലർമാരായ കോളോത്ത് വത്സരാജ്, ചന്ദ്രിക, സ്കൂൾ മാനേജർ എൻ ഇ മോഹനൻ നമ്പൂതിരി, ഹെഡ് മാസ്റ്റർ സി ഗോപകുമാർ,വി സുന്ദരൻ മാസ്റ്റർ, കെ സുകുമാരൻ, കെ കെ ബിന്ദു , സി പി മോഹനൻ, നുറുദ്ദീൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വഅധ്യാപരെ ആദരിച്ചു. തുടർന്ന് നടന്ന സ്കൂൾ ഓർമ്മകളിലൂടെ എന്ന പരിപാടി
ജില്ലാ ജഡ്ജി ജയരാജ് ഉദ്ഘാടനം ചെയ്തു. ശ്രീ. കൽപ്പറ്റ നാരായണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി അധ്യാപക അവാർഡ് ജേതാവ് ലളിത ടീച്ചർ, മധുപാൽ, പ്രജേഷ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Latest from Local News
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ
കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ
കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്
ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ