തിക്കോടി: കോവിഡ് കാലത്ത് നിർത്തിവെച്ച മുതിർന്നവർ ക്കുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും, തദ്ദേശ ഭരണകൂടങ്ങൾ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് ബസാർ പരിസരത്തു വെച്ച് നടന്ന വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു. തിക്കോടി നാരായണൻ മാസ്റ്റർ എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. സെക്രട്ടറി പി.രാമചന്ദ്രൻ നായർ വാർഷിക റിപ്പോർട്ടും, ട്രഷറർ ബാലൻ കേളോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി ,കാട്ടിൽ മുഹമ്മദലി, പി .കെ ശ്രീധരൻ മാസ്റ്റർ ,കെ.എം.അബൂബക്കർ മാസ്റ്റർ,രവി നവരാഗ് ,ടി.കരുണാകരൻ, ശ്രീമതി ‘തനിമ’ എന്നിവർ സംസാരിച്ചു.
Latest from Local News
അരിക്കുളം: ഈ വർഷത്തെ S S L C ഫലം പുറത്ത് വന്നപ്പോൾ അരിക്കുളം കെ.പി.എം.എസ്.എം. H S S ന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ
കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ
കൊയിലാണ്ടി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ രാമൻ. അമ്മ : അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു.
” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ” ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും