അരിക്കുളം. കെ പി എം എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന സൗജന്യ ഏകദിന കരിയർ വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ സെൽ പേരാമ്പ്ര പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അബ്ദുൽ ജമാൽ മുഖ്യാതിഥിയായി.
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എം വി . സക്കറിയ , മുഹമ്മദ് ഫൈസൽ എം.പി , എന്നിവർ വിദ്യാർത്ഥികൾക്കായി സെഷനുകൾ കൈകാര്യം ചെയ്തു. വാർഡ് മെമ്പർ എം വി നജീഷ് കുമാർ , നജ്മ ആർ കെ രജിന്ദ സി നിജീഷ് വി.എം ദിവ്യ ഡി എസ് , നസീറ യൂനുസ് , സുധ കെ.പി എന്നിവർ സംസാരിച്ചു. എം.എസ് ദിലീപിൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു. പ്രിൻസിപ്പൽ ഇൻചാർജ് രേഖ എ എം സ്വാഗതവും ഷഫീഖ് അലി നന്ദിയും പറഞ്ഞു.
Latest from Local News
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി
വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30
ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള