മൂടാടി: രാഷ്ട്രീയ ജനതാ ദൾ മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമം നടന്നു. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ സംഗമം ഉദ്ഘാടനം ചെയ്തു. വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യം ഭരിക്കുന്ന പുതിയ കാലത്ത് സോഷ്യലിസ്റ്റുകളുടെ ഐക്യനിര രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം. കുഞ്ഞിക്കണാരൻ അദ്ധ്യക്ഷ്യം വഹിച്ച സമ്മേളനത്തിൽ എം.പി. ശിവാനന്ദൻ , രാമചന്ദ്രൻ കുയ്യണ്ടി, എം.പി. അജിത, എം.കെ ലക്ഷ്മി, സുനിത.കെ, എ.വി.ബാലൻ ആർ.വി.ബാബു,,പി.ജയനാരായണൻ , രജിലാൽ മാണിക്കോത്ത്, സി.എച്ച് ഉണ്ണി,അർജുൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാർഷിക മേഖലയിൽ ഉപയോഗപ്പെടുന്ന തരത്തിൽ നയരൂപീകരണം നടത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.








