മുരിങ്ങ വില 500 കടക്കുന്നു, ഉള്ളി പൊള്ളും , തക്കാളി വിലയും ഉയരെ

/

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. മുരിങ്ങക്ക കിലോ 500 രൂപ വരെയാണ് വില. മുരിങ്ങക്കായക്ക് 480 രൂപ വരെ ഹോൾസെയിൽ വിലയുണ്ട്. വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവക്കും തീ വിലയാണ്. തമിഴ്‌നാട്ടിലെ കാലാവസ്ഥാ വ്യതിയാനം പച്ചക്കറി വിലയെ ബാധിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്.

വെളുത്തുള്ളി കിലോ 380 രൂപയാണ് വില. കാരറ്റ് 90 രൂപ, ബീറ്റ്‌റൂട്ട് 80 രൂപ, വലിയുള്ളി 75 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴം 70 രൂപയാണ് വില.
സാമ്പാർ അവീൽ എന്നിവയ്ക്ക് അത്യാവശ്യമുണ്ടാവേണ്ട മുരിങ്ങ പച്ചക്കറി കടകളിൽ ഒന്നും കിട്ടാനില്ല.ഉണങ്ങിപ്പോകുമെന്ന് കരുതി പച്ചക്കറി കടക്കാർ ആരും തന്നെ മുരിങ്ങ വിൽക്കുന്നില്ല. 20 രൂപവരെയെത്തിയ തക്കാളി വില 35 ആയി ഉയർന്നു.

Leave a Reply

Your email address will not be published.