എയ്ഡ്സ് ദിനാചരണം മേപ്പയ്യൂർ: മേപ്പയ്യൂർകുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിന സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. അഖിൽ ക്ലാസ്സെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. പങ്കജൻ, എൻ.എസ്.എസ് പ്രോഗ്രാo ഓഫീസർ സി എം ഷാജു, ജെ പി എച്ച്എ ൻ ഷീബ, ജെഎച്ച്ഐ സുലൈഖ എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, എൻഎസ്എസ് വളണ്ടിയർമാർ മുതലായവർ പരിപാടിയിൽ പങ്കെടുത്തു.