സി പി ഐ നേതാവ് എം നാരായണൻ മാസ്റ്റർ അന്തരിച്ചു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു. 70 വയസായിരുന്നു. നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടർ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മൂടാടി വീമംഗലം യു പി സ്കൂൾ മുൻ അദ്ധ്യാപകനായിരുന്നു.
സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, ബി കെ എം യു ദേശീയ കൗൺസിൽ അംഗം. എ ഐ ടി യു സി സംസ്ഥാന നിർവ്വാഹക സമിതി അംഗം. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സി പി ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ കല്യാണി ടീച്ചർ (മുൻ അദ്ധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി ) മക്കൾ അശ്വിൻ രാജ് നാരായണൻ (സോഫ്റ്റ് വേർ എഞ്ചിനീയർ യു എസ് എ) അരുൺ രാജ് നാരായണൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ യു.കെ) മരുമക്കൾ ടൈലർ (യു എസ് എ) ഡോ: ഹരിത (പേരാമ്പ്ര)
Latest from Local News
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്