കൊയിലാണ്ടി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഭിന്നശേഷി സർഗോത്സവം “നിറവ്” സംഘടിപ്പിച്ചു. ഗവ: വൊക്കേഷണൽ ഹയർ സെ സെക്കണ്ടറി സ്കൂളിൽ നടന്ന നിറവ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.എ.ഇന്ദിര, സി.പ്രജില, കൗൺസിലർമാരായ എ.അസീസ്, എൻ.ടി.രാജീവൻ,
വി.രമേശൻ, ജിഷ പുതിയേടത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.ഷബില ടി.പി. റൂഫീല എന്നിവർ സംസാരിച്ചു.








