അഴിയൂർ :വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ ഒമ്പത് മുതൽ പതിനഞ്ച് വരെ നടത്താൻ സംഘാടക സമിതി രൂപവത്കരിച്ചു. പതിനാലിന് കായികമത്സരങ്ങൾ ചോമ്പാല മിനി സ്റ്റേഡിയത്തിലും പതിനഞ്ചിന് കലാമത്സരങ്ങൾ മടപ്പള്ളി ഹൈസ്കൂളിലും നടക്കും. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡണ്ട് വി കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ശശികല ദിനേശൻ, കെ പി സൗമ്യ, കെ എം സത്യൻ ,അഴിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യ കരോടി, വി കെ ജസീല, പറമ്പത്ത് പ്രഭാകരൻ, ദീപ് ചോമ്പാല, വി മധുസൂദനൻ, പി സുജിത്ത്, കെ പി മുഹമ്മദ്, വി പി രാഘവൻ, കെ വി രാജൻ ,കെ പി പ്രമോദ് ,എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ പി ഗിരിജ (ചെയർമാൻ) ദീപുരാജ് (ജനറൽ കൺവീനർ)