പഴശ്ശിരാജ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളവർമ്മ പഴശ്ശിരാജയുടെ ഇരുന്നൂറ്റി പത്തൊമ്പതാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് അളകാപുരിയിൽ നവംബർ 30 ന് വൈകുന്നേരം 4 മണിക്ക് പഴശ്ശിരാജ അനുസ്മരണ സമ്മേളനം നടക്കുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നു. പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ശ്രീ യുകെ കുമാരൻ മുഖ്യാതിഥി ആയിരിക്കും.