കൊയിലാണ്ടി നഗരസഭയിലെ രണ്ടാമത് സ്നേഹാരാമം ഒരുങ്ങി

നഗരവാസികൾക്കും നഗരത്തിൽ എത്തുന്നവർക്കും ഒഴിവുസമയങ്ങളും സായാഹ്നങ്ങളും ചെലവിടാൻ പൊതു ഇടങ്ങൾക്കായി പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുക എന്ന സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ‘കൊയിലാണ്ടി നഗരസഭയിൽ വിവിധ സ്ഥലങ്ങളിലായി പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരിച്ച് പാർക്കുകളാക്കി മാറ്റുന്നതിന് നഗരസഭ നേതൃത്വം നൽകുകയാണ്.  2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഒരുങ്ങിയിരിക്കുകയാണ്. നഗരസഭയ്ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ പൂർണ്ണമായും സ്പോൺസർമാരെ കണ്ടെത്തിയാണ് ഈ സ്നേഹാരാമത്തിന്റെ പണി പൂർത്തിയാക്കിയത്.

മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി നഗരസഭ ആരോഗ്യ ശുചിത്വ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളും, കൊയിലാണ്ടിയിലെ അലയൻസ് ക്ലബ് ഉൾപ്പെടെയുള്ള സംഘടനകളുടെയും സ്ഥാപനങ്ങയും സഹകരണത്തോടെ മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റുന്നതാണ് സ്നേഹാരാമം പദ്ധതി.

സ്നേഹാരാമത്തിൽ എഫ്.എം റേഡിയോ, ഫ്രീ വൈഫൈ മൊബൈൽ ചാർജിങ് പോയിൻ്റ്, മനോഹരമായ ലൈറ്റ് കൊണ്ടുള്ള അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയുടെ ചരിത്ര സാംസ്‌കാരിക പൈതൃകം സൂചിപ്പിക്കുന്ന ചുവർശിൽപങ്ങൾ ഇവിടെയെത്തുന്ന ഏവരേയും ആകർഷിക്കും. കാപ്പാട് വാസ്കോഡഗാമ, ചേമഞ്ചേരി സ്വാതന്ത്ര്യസമര സ്മാരകം പാറപ്പള്ളി, പിഷാരികാവ് ക്ഷേത്രം പുരാതനമായ കോതമംഗം മേലേപ്പാത്തെ ചന്ത, ചികിരി തല്ലൽ, കൊയിലാണ്ടിയുടെ വ്യാപാര പൈതൃകമായ ഹുക്ക ഉൾപ്പെടെ കൊയിലാണ്ടിയുമായി ബന്ധപ്പെട്ട ചരിത്രങ്ങളെല്ലാം ചുവർശിൽപ്പത്തിൽ കാണാം. ബിജു കലാലയമാണ് ശിൽപമൊരുക്കിയത്.

കൊയിലാണ്ടിയിലെത്തുന്ന എല്ലാവർക്കും സ്നേഹാരാമത്തിൻ്റെ സൗകര്യങ്ങൾ ഉപയോഗിക്കാമെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അറിയിച്ചു. ഡിസംബർ മൂന്നിന് വൈകുന്നേരം മൂന്നുമണിക്ക് സ്നേഹാരാമത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയാകും.

Leave a Reply

Your email address will not be published.

Previous Story

മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ വൈദ്യുതി ബില്ല് അടയ്ക്കാൻ കഴിയുന്ന പുത്തൻ പദ്ധതി അവതരിപ്പിച്ച് കെഎസ്ഇബി

Next Story

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ സമഗ്ര പരിശോധന നടത്താന്‍ ധനവകുപ്പ് നിര്‍ദേശം

Latest from Local News

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി

തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ

കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റും കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുൻ കൺവീനറുമായ ജോർജ് മച്ചുകുഴി അന്തരിച്ചു

കോടഞ്ചേരി (കോഴിക്കോട്): കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റും കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മുൻ കൺവീനറുമായ ജോർജ് മച്ചുകുഴി (ജോർജ്.എം.തോമസ്-57)

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി

‘പറഞ്ഞു തീരാത്ത കഥകൾ’ കവർ പ്രകാശനം ചെയ്തു

വടകര: ‘മടപ്പള്ളി ഓർമ്മ’ എന്ന മടപ്പള്ളി ഗവ. കോളേജിലെ എല്ലാകാലത്തെയും എല്ലാ ബാച്ചിലേയും പൂർവ്വ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൂർവ്വ വിദ്യാർത്ഥി സംഘടന,